പുനലൂർ: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഉറങ്ങിക്കിടന്ന തമിഴ്നാട് സ്വദേശിയുടെ പോക്കറ്റടിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പുനലൂർ കോമളംകുന്ന് സ്വദേശി റഹീം (46) ആണ് പുനലൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 2ന് രാത്രി ഒരു മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം.
തമിഴ്നാട് തിരുമംഗലം സ്വദേശി ഏനാത്തേക്ക് പോകുന്നതിനായാണ് ഡിപ്പോയിൽ എത്തുന്നത്. എന്നാൽ അസമയമായതിനാൽ വാഹനം ലഭിക്കാത്തതിനാൽ ഡിപ്പോയിൽ കിടന്ന് ഉറങ്ങി. ഈ സമയത്താണ് പുനലൂർ സ്വദേശിയായ റഹീം ഇയാളുടെ അടുത്തെത്തി പോക്കറ്റിൽ നിന്നും പണം അപഹരിച്ചത്
തുടർന്ന് തമിഴ്നാട് സ്വദേശി പുനലൂർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പുനലൂർ പൊലീസ് സി.സി.ടി.വി ക്യാമറ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |