നെടുമങ്ങാട് : രണ്ടാം ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. കരകുളത്തെ സ്വകാര്യ ഫ്ളാറ്റിൽ താമസിക്കുന്ന സജു (52) ആണ് നെടുമങ്ങാട് പൊലീസിന്റെ പിടിയിലായത്. എംപ്ലോയ്മെന്റ് ഡയറക്ടറേറ്റ് വെക്കേഷണൽ ഗൈഡൻസ് മുൻ ഓഫീസറാണ്.
ഇയാളുടെ രണ്ടാം ഭാര്യ പ്രദീപാകൃഷ്ണന്റെ പരാതിയിലാണ് അറസ്റ്റ്.ബ്ളെയ്ഡു കൊണ്ട് കഴുത്ത് മുറിച്ചെന്നും ഷാൾ മുറുക്കി കൊല്ലാൻ ശ്രമിച്ചെന്നുമാണ് പരാതി. കഴിഞ്ഞ 4 ന് രാവിലെ ഫ്ലാറ്റിൽ വച്ചാണ് സംഭവം.പ്രദീപ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുറെ നാളുകളായി സജുവും ആദ്യ ഭാര്യയും ചേർന്ന് നവമാദ്ധ്യമങ്ങൾ വഴി അദ്ധ്യാപികയായ തന്നെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ഇവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രദീപയുടെ സ്വർണവും പണവും അപഹരിച്ചെന്ന മറ്റൊരു കേസ് കൂടിയുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |