SignIn
Kerala Kaumudi Online
Saturday, 13 July 2024 2.00 AM IST

യുവ യൂറോ ഫൈനൽ

euro-cup

സ്പെയ്ൻ Vs ഇംഗ്ളണ്ട് യൂറോ കപ്പ് ഫൈനൽ നാളെ രാത്രി 12.30 മുതൽ

യൂറോപ്പിന്റെ ഫുട്ബാൾ രാജാവിനെ യുവാക്കൾ തീരുമാനിക്കും

ബെർലിൻ : യൂറോപ്പിന്റെ ഫുട്ബാൾ മാമാങ്കം കലാശപ്പോരിനായി കാതോർക്കുകയാണ്. നാളെ രാത്രി ഇന്ത്യൻ സമയം പന്ത്രണ്ടരയ്ക്ക് തുടങ്ങുന്ന യൂറോ കപ്പ് ഫൈനലിൽ കരുത്തരായ സ്പെയ്നും ഇംഗ്ളണ്ടുമാണ് കൊമ്പുകോർക്കുന്നത്. കഴിഞ്ഞ യൂറോ കപ്പിന്റെ ഫൈനലിലെ ഷൂട്ടൗൽ ഇറ്റലിക്ക് മുന്നിൽ പൊലിഞ്ഞുപോയ കിരീടസ്വപ്നങ്ങൾ വീണ്ടും തുന്നിച്ചേർക്കാനുള്ള അവസരമാണ് ഹാരി കേൻ നയിക്കുന്ന ഇംഗ്ളണ്ടിന്. 2012ന് ശേഷം ആദ്യമായെത്തുന്ന യൂറോ ഫൈനലിൽ വിജയിക്കുകയാണ് സ്പാനിഷ് ചെമ്പടയുടെ ദൗത്യം.

ക്രിസ്റ്റ്യാനോയും ലൂക്കാ മൊഡ്രിച്ചും ടോണി ക്രൂസും എംബാപ്പെയുമടക്കമുള്ള വമ്പന്മാർ ചലനമൊന്നും സൃഷ്ടിക്കാതെ മടങ്ങിയ ഈ യൂറോ കപ്പിനെ ചരിത്രത്തിൽ രേഖപ്പെടുത്തുക യുവാക്കളുടെ യൂറോ കപ്പ് എന്നായിരിക്കും. 17 വയസ് തികയാത്ത ലാമിൻ യമാൽ അടക്കം ചുറുചുറുക്കുള്ള ചെറുപ്പക്കാരുടെ മിന്നൽ പ്രഭാവം കണ്ട ടൂർണമെന്റിന്റെ കലാശക്കളിക്ക് യോഗ്യത നേടിയിരിക്കുന്നതും മികച്ച യുവതാരങ്ങൾ അടങ്ങിയ രണ്ട് ടീമുകൾ തന്നെയാണ്. യൂറോപ്പിലെ ഇപ്പോഴത്തെ മികച്ച യുവതാരങ്ങൾ ഇരുവശത്തുമായി അണിനിരക്കുമ്പോൾ ആവേശോജ്ജ്വലമായ ഒരു പോരാട്ടംതന്നെ ഫൈനലിൽ ആരാധകർക്ക് പ്രതീക്ഷിക്കാം.

ഇന്ന് 17-ാം പിറന്നാൾ ആഘോഷിക്കുന്ന ലാമിൻ യമാൽതന്നെയാണ് സ്പാനിഷ് നിരയിലെ ഏറ്റവും തിളക്കമുള്ള യുവനക്ഷത്രം. സെമിയിൽ ഫ്രാൻസിനെതിരായ ഗോളോടെ യൂറോ കപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി റെക്കാഡ് സൃഷ്ടിച്ച യമാലിന്റെ എണ്ണം പറഞ്ഞ

അസിസ്റ്റുകളാണ് സ്പെയ്നിന്റെ തുറുപ്പുചീട്ട്. യമാലിനെപ്പോലെ ബാഴ്സലോണ ക്ളബിന്റെ അക്കാഡമിയായ ലാ മാസിയയിൽ നിന്നുവന്ന 26കാരൻ ഡാനി ഓൾമോ, 22കാരനായ വിംഗർ നിക്കോ വില്യംസ്, 25കാരനായ ഡിഫൻഡർ മാർക് ക്യുക്കെറെല്ല, 27കാരനായ ഗോളി ഉനേയ് സൈമൺ, 28കാരായ മിഡ് ഫീൽഡർ ഫാബിയൻ റൂയിസ്, റൊഡ്രി തുടങ്ങി സ്പാനിഷ് നിരയിലെ ഭൂരിപക്ഷത്തിനും 30ൽ താഴെയാണ് പ്രായം. നായകൻ അൽവാരോ മൊറാട്ട (31), ഡിഫൻഡർമാരായ ലാപ്പോർട്ടെ (30), നാച്ചോ (34), ജീസസ് നവാസ് (38), കവർഹായൽ(32) തുടങ്ങിയവരാണ് ടീമിലെ സീനിയേഴ്സ്.

21കാരനായ റയൽ മാഡ്രിഡ് താരം ജൂഡ് ബെല്ലിംഗ്ഹാമും 19കാരനായ മിഡ്ഫീൽഡർ കോബി മൈനുവും 22കാരനായ റൈറ്റ് വിംഗർ ബുക്കായോ സാക്കയുമാണ് യുതവരംഗത്തിന്റെ മുന്നണിപ്പോരാളികൾ.ഇവർക്കൊപ്പം 25കാരനായ ഡിഫൻഡ ർ ഡക്ളാൻ റൈസ്, 24കാരനായ ഫിൽ ഫോഡൻ, 23കാരനായ ഡിഫൻഡർ മാർക്ക് ഗുയേഹി എന്നിവരും അണിനിരക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, EURO CUP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.