റാന്നി : ഇടക്കുളം, കീക്കൊഴൂർ, പേഴുംപാറ, മാമ്പാറ, മാടമൺ ഭാഗങ്ങളിൽ കാറ്റിലും മഴയിലും വലിയ നാശം. പലയിടത്തും മരങ്ങൾ കടപുഴകി വീടിന് മുകളിൽ വീണു. മരങ്ങൾ വീണ് പല റോഡുകളിലും ഗതാഗത തടസമുണ്ടായി. ലൈനുകൾ തകരാറിലായതോടെ വൈദ്യുത വിതരണവും തടസപ്പെട്ടു. റാന്നി തോട്ടമണ്ണിൽ സംസ്ഥാന പാതയിൽ ഇരുചക്രവാഹനത്തിന് മുമ്പിൽ കവുങ്ങ് ഒടിഞ്ഞുവീണു. വാഹനം നിയന്ത്രണം നഷ്ടപ്പെട്ടെങ്കിലും അപകടം ഒഴിവായി.
ഇടക്കുളം വലിയകാലായിൽ സുജാതയുടെ വീട് ആഞ്ഞിലിമരം വീണ് പൂർണമായും നശിച്ചു. ആർക്കും പരിക്കില്ല. വാളിപ്ലാക്കൽ ഉപ്പു കുളത്തിൽ മനോജ്, കീക്കൊഴുർ മേപ്പറത്ത് സോമരാജൻ ആചാര എന്നിവരുടെ വീടുകൾക്കും മരം വീണ് നാശം ഉണ്ടായി. കീക്കൊഴൂർ ഉതിമൂട് റോഡിൽ പോസ്റ്റ് ഓഫീസിനു സമീപം പ്ലാവ് ഒടിഞ്ഞു വീണു ഗതാഗതം തടസപ്പെട്ടു. മാടമണ്ണിൽ റോഡിലേക്ക് വൈദ്യുതി ലൈൻ പൊട്ടിവീണു ഗതാഗതം തടസപ്പെട്ടു. നെടുമണ്ണിൽ ട്രാസ്ഫോർമറിൽ തേക്കുമരം വീണ് നാശം ഉണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |