ആലപ്പുഴ: ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ളയുടെ 230-ാമത് പുസ്തകം 'വെയിൽസ് ഓഫ് ട്രീസ്' ന്റെ പ്രകാശനം ആലപ്പുഴ ഹോട്ടൽ റോയൽ പാർക്കിൽ നടന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാറിന് പുസ്തകത്തിന്റെ ആദ്യ കോപ്പി കൈമാറി പി.എസ്.ശ്രീധരൻപിള്ള പ്രകാശനം നിർവ്വഹിച്ചു. ബി.ജെ.പി ദേശീയ സമിതിയംഗം വിക്ടർ.ടി.തോമസ്, ഗവർണറുടെ മുൻ ഒ.എസ്.ഡി.ശ്രീരാജ് ശ്രീവിലാസം, ഹൈക്കോടതി സ്റ്റാൻഡിംഗ് കൗൺസിൽ അഡ്വ.അരുൺ പ്രകാശ്, മുല്ലയ്ക്കൽ മണ്ഡലം പ്രസിഡന്റ് ആർ.കണ്ണൻ,ബ്ലോക്ക് പഞ്ചായത്തംഗം അജിത് പിഷാരത്ത്, സന്തോഷ് ചാത്തങ്കരി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |