ന്യൂഡൽഹി: കേരളത്തിലെ ഉൾപ്പെടെ തെരുവുനായ പ്രശ്‌നം ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. ഹൈക്കോടതിയെ സമീപിക്കൂ എന്ന മുൻനിലപാട് ജസ്റ്രിസ് ജെ.കെ. മഹേശ്വരി അദ്ധ്യക്ഷനായ ബെഞ്ച് ആവർത്തിച്ചു. 2023ലെ തെരുവുനായകളുടെ ജനന നിയന്ത്രണവുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ (എ.ബി.സി റൂൾസ്) ഇടപെടില്ലെന്ന്, മേയ് ഒൻപതിന് ഒരുകൂട്ടം ഹർജികൾ തീർപ്പാക്കി കൊണ്ട് കോടതി വ്യക്തമാക്കിയിരുന്നു. പ്രാദേശികമായ പ്രശ്‌നങ്ങൾ അതാത് ഹൈക്കോടതികൾ പരിഗണിച്ചു സ്വതന്ത്ര തീരുമാനമെടുക്കട്ടെ എന്ന നിലപാട് വിശദമായ വിധിയിലും പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |