കൊല്ലം: കേരള കശുഅണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ 2023-24 അദ്ധ്യയന വർഷം എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ (പത്താം ക്ളാസ്), പ്ലസ് ടു, ഡിഗ്രി, ബിരുദാനന്തര ബിരുദം (പി.ജി), പ്രൊഫഷണൽ കോഴ്സ് പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ചവരിൽ നിന്ന് ക്യാഷ് അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. വെള്ള പേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷ, മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ക്ഷേമനിധി കാർഡിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, അപേക്ഷകന് വിദ്യാർത്ഥിയുമായുളള ബന്ധം തെളിയിക്കാൻ എസ്.എസ്.എൽ.സി ബുക്കിന്റെ പകർപ്പ്/ റേഷൻ കാർഡിന്റെ പകർപ്പ്, അപേക്ഷകന്റെ ഫോൺ നമ്പർ എന്നിവ സഹിതം ആഗസ്റ്റ് 16ന് മുമ്പായി ചീഫ് എക്സി. ഓഫീസർ, കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ്, മുണ്ടയ്ക്കൽ വെസ്റ്റ്, കൊല്ലം-691001 എന്ന വിലാസത്തിൽ ലഭിക്കണം. ഇ-മെയിൽ: chiefofficecashew@gmail.com. ഫോൺ: 0474-2743469
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |