ന്യൂഡൽഹി: പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയെന്ന കേസിൽ അസാം സ്വദേശി മുഹമ്മദ് അമീർ ഉൾ ഇസ്ലാമിന്റെ വധശിക്ഷ റദ്ദുചെയ്യാൻ രംഗത്തുള്ളത് ഡൽഹി ദേശീയ നിയമ സർവകലാശാലയിലെ പ്രൊജക്‌ട് 39 എ. സുപ്രീംകോടതിയിൽ പ്രതിക്ക് നിയമസഹായം നൽകുന്നതും നിയമരംഗത്തെ ഗവേഷകർ ഉൾപ്പെടെയുള്ള സംഘമാണ്. കഴിഞ്ഞദിവസം സുപ്രീംകോടതി വധശിക്ഷ സ്റ്റേ ചെയ്‌തിരുന്നു.
മാനസാന്തരത്തിനുള്ള സാദ്ധ്യതയും കേസിന്റെ പശ്ചാത്തലവും ഉൾപ്പെടെ പരിശോധിച്ച് മിറ്റിഗേഷൻ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് നൽകാൻ പ്രൊജക്‌ട് 39എയുടെ നുരിയ അൻസാരിയെയാണ് സുപ്രീംകോടതി നിയോഗിച്ചിരിക്കുന്നത്. കുറ്റവാളിയെ നേരിൽകണ്ട് സംസാരിക്കാനും അനുമതിയുണ്ട്. ഭരണഘടനയിലെ തുല്യനീതി,തുല്യ അവസരം എന്ന തത്വമുയർത്തിയാണ് പ്രൊജക്‌ട് എയുടെ പ്രവർത്തനം. ഇവർ നിയമസഹായം നൽകിയ അറുപതിൽപ്പരം കേസുകളിൽ വധശിക്ഷ റദ്ദാക്കിയെന്നാണ് കണക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |