ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് ഇന്നു രാവിലെ 11ന് ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്‌സഭയിൽ അവതരിപ്പിക്കും. നിർമ്മലയുടെ തുടർച്ചയായ ഏഴാമത്തെ ബഡ്ജറ്റാണിത്. ഇതോടെ മൊറാർജി ദേശായിയുടെ റെക്കാഡിനുമൊപ്പം നിർമ്മലയെത്തും. ലോക‌്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാത്ത എൻ.ഡി.എ സർക്കാർ ഈവർഷം നടക്കുന്ന മഹാരാഷ്‌ട്ര, ഹരിയാന തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടാകും ബഡ്‌ജറ്റ് അവതരിപ്പിക്കുക. ആദായനികുതി ഇളവ് പരിധി ഉയർത്താനും റെയിൽവേ മേഖലയിൽ വലിയ പരിഷ്കരണങ്ങൾ പ്രഖ്യാപിക്കുമെന്നും വിലയിരുത്തുന്നു.
കർഷക, ചെറുകിട വ്യവസായം, വനിതാ മേഖലകൾക്കും സെമികണ്ടക്ടർ അടക്കം വ്യവസായങ്ങൾക്കും ഉണർവേകുന്ന പ്രഖ്യാപനങ്ങൾക്കൊപ്പം സാമ്പത്തിക വളർച്ചയ്‌ക്കുള്ള തീരുമാനങ്ങളും പ്രതീക്ഷിക്കാം. 2047ൽ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള മാർഗരേഖയുമുണ്ടാകും. എയിംസ് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |