കൊച്ചി: സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി പി.ബി നൂഹ് ചുമതലയേറ്റു. ടൂറിസം വകുപ്പ് ഡയറക്ടറായിരുന്നു. ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കോ-ഓപ്പറേറ്റീവ് സൊസൈറ്റി രജിസ്ട്രാർ, പത്തനംതിട്ട ജില്ലാ കളക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2012 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ നൂഹ് മൂവാറ്റുപുഴ സ്വദേശിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |