കൊച്ചി: 117ാം സ്ഥാപക ദിന വാർഷിക ആഘോഷത്തിന്റെ ഭാഗമായി പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഒഫ് ബറോഡ സാങ്കേതികവിദ്യ സംരംഭങ്ങൾക്കായി ഡിജിറ്റൽ ശ്രേണി പുറത്തിറക്കി. ഉപഭോക്താക്കളുടെ പേയ്മെന്റുകൾ സുഗമമാക്കുവാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.അട്ടപ്പാടിയിലെ ആദിവാസി സഹോദരിമാരുടെ 'കാർത്തുമ്പി' കുട നിർമാണത്തിനോടൊപ്പം നിരവധി സാമൂഹികസേവനങ്ങൾക്കും ബാങ്ക് പിന്തുണ നൽകുന്നു.
വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഭുവനേശ്വർ ഖണ്ഡഗിരിയിലെ ജീവൻജ്യോതി ആശ്രമം സന്ദർശിച്ച് ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ദേബദത്ത ചന്ദ് നിരവധി അവശ്യസാധനങ്ങൾ അന്തേവാസികൾക്ക് വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |