ന്യൂഡൽഹി: കാർഗിൽ വിജയത്തിന്റെ 25-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി 26ന് ലഡാക്കിലെ ദ്രാസിലെത്തും. യുദ്ധ സ്മാരകവും സന്ദർശിക്കും. ദ്രാസ് ബ്രിഗേഡ് ഹെലിപാഡിൽ 8 മൗണ്ടൻ ഡിവിഷൻ മേധാവി പ്രധാനമന്ത്രിയെ സ്വീകരിക്കും. രജത ജൂബലിയോടനുബന്ധിച്ച് 24 മുതൽ 26വരെ വിപുലമായ ആഘോഷങ്ങളാണ് ദ്രാസിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. 2022ൽ മോദിയുടെ ദീപാവലി ആഘോഷം കാർഗിലിൽ സൈനികർക്കൊപ്പമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |