കൊച്ചി: കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയും ഗുജറാത്തിലെ യു.പി.എൽ യൂണിവേഴ്സിറ്റി ഒഫ് സസ്റ്റൈനബിൾ ടെക്നോളജിയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. വിദ്യാർത്ഥികളുടെ വ്യവസായ പങ്കാളിത്തം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി കേന്ദ്രത്തിലെ കൺട്രോളർ ഒഫ് എക്സാമിനേഷൻ ഡോ. കെ. മധുകുമാർ, സ്റ്റുഡന്റ് അഫയേഴ്സ് ഡീൻ ഡോ. സതികുമാർ, യു.പി.എൽ യൂണിവേഴ്സിറ്റി യു.യു.എസ്.ടി പ്രസിഡന്റും എക്സിക്യൂട്ടീവ് ഡയറക്ടറുമായ അശോക് പഞ്ജ്വാനി, പ്രോവോസ്റ്റ് ഡോ. ശ്രീകാന്ത് വാഗ്, സയൻസസ് ഡീൻ ഡോ. സ്നേഹൽ ലോഖണ്ഡ്വാല എന്നിവർ പങ്കെടുത്തു.
റൗണ്ട് ടേബിൾ ചർച്ചയിൽ ഡോ.കെ. ശ്രീകുമാർ ആമുഖപ്രസംഗം നടത്തി. സെന്റർ ഫോർ ഗ്രീൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് ഡയറക്ടർ ഡോ.എം.പി. സുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ.എം.ആർ.എൽ എം.ഡി ലോക്നാഥ് ബെഹ്റ ചർച്ച ഉദ്ഘാടനം ചെയ്തു. യു.പി.എൽ യൂണിവേഴ്സിറ്റി പ്രസിഡന്റ് അശോക് പഞ്ജ്വാനി, ഡോ. കെ. മധുകുമാർ, ഫാക്ട് ലിമിറ്റഡ് ടെക്നിക്കൽ ഡയറക്ടർ കെ. ജയചന്ദ്രൻ, കുസാറ്റ് പ്രൊഫസർ ഡോ. ജി. മധു, നിത ജെലാറ്റിൻ സി.ഒ.ഒ പ്രദീപ് കുമാർ, സിന്തൈറ്റ് ഗ്രൂപ്പ് ഇന്റർഗ്രോ ബ്രാൻഡ്സ് പ്രൈവറ്റ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് എച്ച്.ആർ. വിജയരാഘവൻ, യു.എൻ. പ്രൊജക്ട് ലീഡ് സി. പ്രതാപ് മോഹൻ നായർ, അനീഷ് മാനുവൽ, കെ.എസ്.ഐ.ഡി.സി ഡി.ജി. എം. ബിനിൽകുമാർ, യു.പി.എൽ യൂണിവേഴ്സിറ്റി പ്രൊവോസ്റ്റ് ഡോ. ശ്രീകാന്ത് ജെ. വാഗ്, സയൻസസ് ഡീൻ ഡോ. സ്നേഹൽ ലോഖണ്ഡ്വാല, സഹൃദയ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഡയറക്ടർ ഡോ. ധന്യ അലക്സ്, ഡോ. വീണ വർമ്മ, ഡോ. കണ്ണൻ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |