കണ്ണൂർ:ഒയിസ്ക ഇൻറർനാഷണൽ മമ്പറം ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടിക്ക് തുടക്കമായി .മൗവ്വേരിയിൽ നടന്ന ഭാരതീയ ചികിത്സാ വകുപ്പ് ആയുർവേദ മെഡിക്കൽ ക്യാമ്പിൽ കോട്ടയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ സി രാജീവൻ ഔഷധസസ്യങ്ങൾ വിതരണം ചെയ്ത് ഉദ്ഘാടന ചെയ്തു .പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ധർമ്മജ അദ്ധ്യക്ഷത വഹിച്ചു . പാട്യം കൊട്ടിയോടി എൽ.പി സ്കൂളിന് മുന്നിൽ പാതയോര സൗന്ദര്യവൽക്കരണ ഉദ്ഘാടനം ഒയിസ്ക ഇൻറർനാഷണൽ സൗത്ത് ഇന്ത്യൻ ചാപ്റ്റർ പ്രതിനിധി അഡ്വ ധനഞ്ജയനും കോട്ടയം ആയുവേദ ഡിസ്പെൻസറിൽ മെഡിക്കൽ ഓഫീസർ സന്തോഷ് കുമാറും നിർവഹിച്ചു.ഡോ.അരുണിമ പ്രധാനാദ്ധ്യാ പി.കെ.ദീപ്തി , കക്കോത്ത് പ്രഭാകരൻ,പി.പ്രമോദ് ടി.ചന്ദ്രൻ ,സുകുമാരൻ,കെ.സീന , ദിലീപൻ തുടങ്ങിയവർ പങ്കാളികളായി.പരിസ്ഥിതി ബോധവൽക്കരണ ക്ലാസുകൾ, പാതയോരങ്ങൾ ശുചീകരിക്കൽ,പച്ചക്കറി തോട്ടങ്ങൾ നിർമ്മിക്കൽ,ഗൃഹസമ്പർക്കം,സൗജന്യ പച്ചക്കറികളുടെ വിതരണം,ചെണ്ടുമല്ലി തോട്ട നിർമ്മാണം തുടങ്ങിയവ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |