വൈക്കം: നഗരസഭയുടെ നേതൃത്വത്തിൽ മാലിന്യമുക്തം നവകേരള പദ്ധതിയുടെ നഗരസഭാതല ശില്പശാല നടത്തി. ഒന്നാംഘട്ടത്തിൽ പൂർത്തീകരിക്കാത്ത പ്രവർത്തനങ്ങൾ കൂടി ഏറ്റെടുത്താണ് രണ്ടാംഘട്ടം ആവിഷ്ക്കരിച്ചിരിക്കുന്നത്. സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന ശില്പശാല ചെയർപേഴ്സൺ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ്ചെയർമാൻ പി.ടി സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ക്ലീൻ സിറ്റി മാനേജർ വി.പി അജിത്, ആർ.പി ബിജിലാൽ, ജില്ലാ കോഓർഡിനേറ്റർ പി.രാജേന്ദ്ര പ്രസാദ്, കില വൈക്കം ബ്ലോക്ക് കോഓർഡിനേറ്റർ ശ്രീശങ്കർ, ബിനു ജോർജ് എന്നിവർ മാലിന്യനിർമ്മാർജനത്തെക്കുറിച്ച് ക്ലാസെടുത്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിന്ദു ഷാജി, എൻ.അയ്യപ്പൻ, ലേഖാ ശ്രീകുമാർ, മുൻ നഗരസഭ ചെയർപേഴ്സൺ രേണുക രതീഷ്, കൗൺസിലർമാരായ കവിതാ രാജേഷ്, എ.സി മണിയമ്മ, രാധിക ശ്യാം, അശോകൻ വെള്ളവേലി, ബി.രാജശേഖരൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |