ചെറുവണ്ണൂർ: പി.എസ്.സി നിയമന അഴിമതിയിൽ ബി.ജെ.പി ബേപ്പൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ ചെറുവണ്ണൂരിലെ ഓഫീസിലേക്ക് മാർച്ച് നടത്തി. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.പി.പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. പി.എസ്.സി നിയമന അഴിമതിയിൽ പാർട്ടി നേതാക്കൾക്കതിരെ നടപടിയെടുത്ത് പ്രശ്നം ഒതുക്കിത്തീർക്കാനാണ് സർക്കാർ ശ്രമിക്കുനതെന്ന് ബി.ജെ.പി ആരോപിച്ചു. ബേപ്പൂർ മണ്ഡലം പ്രസിഡന്റ് ഷിനു പിണ്ണാണത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ബി.കെ.പ്രേമൻ, കെ.പി.വേലായുധൻ, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി ഷിംജീഷ് പാറപ്പുറം , മണ്ഡലം വൈസ് പ്രസിഡന്റ് സി.സാബുലാൽ, ഗിരീഷ് പി മേലേടത്ത്, സജീഷ് കാട്ടുങ്ങൽ, ഷൈമ പൊന്നത്ത്, മണ്ഡലം സെക്രട്ടറി ഷിബീഷ് എ.വി, അഖിൽ പ്രസാദ്, യുവമോർച്ച മണ്ഡലം പ്രസിഡന്റ് എം.വിജിത്ത്, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് വിന്ധ്യാസുനിൽ , എസ്.സി മോർച്ച മണ്ഡലം പ്രസിഡന്റ് ടി.സബീഷ്ലാൽ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് അബ്ദുൾ മൻസൂർ, ഒ.ബി.സി മണ്ഡലം പ്രസിഡന്റ് യു.സഞ്ജയൻ, ഏരിയാ പ്രസിഡന്റുമാരായ ഷിത്തു ആളത്ത്, പ്രബീഷ് ഇ.ടി, സതീശൻ കുന്നത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |