തിരുവനന്തപുരം: നീറ്റ് യു.ജി പുനഃപരീക്ഷയില്ലെങ്കിലും തർക്കമുയർന്ന ചോദ്യത്തിന് രണ്ട് ഉത്തരങ്ങൾക്ക് മാർക്ക് നൽകാനുള്ള തീരുമാനം റദ്ദാക്കിയതോടെ റാങ്ക് പട്ടികയിൽ മാറ്റം വരും. നാലു ലക്ഷത്തോളം പേർക്ക് അധികമായി നാല് മാർക്ക്
ലഭിച്ചെന്നാണ് സൂചന.
തീരുമാനം റദ്ദാക്കിയതോടെ നാല് മാർക്കിന് പുറമെ, തെറ്റായ ഉത്തരത്തിന് ഒരു നെഗറ്റിവ് മാർക്ക് കൂടി ചേർത്ത് അഞ്ചുമാർക്ക് കുറയും. ഇത് റാങ്ക് പട്ടികയിൽ കാര്യമായ മാറ്റമുണ്ടാക്കും. നേരത്തേ സമയനഷ്ടത്തിന് നൽകിയ ഗ്രേസ് മാർക്ക് റദ്ദാക്കുകയും 1563 പേർക്ക് പുനഃപരീക്ഷ നടത്തുകയും ചെയ്തതോടെ റാങ്ക് പട്ടിക മാറിയിരുന്നു.
സുപ്രീംകോടതി ഉത്തരവോടെ എൻ.ടി.എ പുതുക്കിയ റാങ്ക് പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കണം. ഈ പട്ടിക ലഭിച്ചാൽ മാത്രമേ
പ്രത്യേക റാങ്ക് പട്ടിക തയ്യാറാക്കി സംസ്ഥാന ക്വാട്ടയിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കാനാകൂ. ഫലപ്രഖ്യാപനത്തിന് പിന്നാലെ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെ റാങ്ക്/സ്കോർ വിവരങ്ങൾ ആവശ്യപ്പെട്ട് എൻ.ടി.എയ്ക്ക് പ്രവേശന പരീക്ഷാ കമ്മിഷണർ കത്ത് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |