അലങ്കാരം മാത്രമായ ക്ലോക്ക് ടൗൺഹാളിനെ കാലഹരണപ്പെടുത്തുന്നുവെന്ന് കൽപ്പറ്റ നാരായണൻ
കോഴിക്കോട്: സമയം 4.38, സ്ഥലം സാഹിത്യനഗരത്തിലെ സാംസ്കാരിക മുഖമായ ടൗൺഹാൾ, കുമാരനാശാൻ അനുസ്മരണ പ്രഭാഷണത്തിനായി എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ മൈക്കിനടുത്തെത്തി. പ്രഭാഷണം പ്രതീക്ഷിച്ച സദസിനോട് അദ്ദേഹം പറഞ്ഞു "" മറ്രെവിടത്തെ ക്ലോക്ക് നടന്നില്ലെങ്കിലും ടൗൺഹാളിലെ ക്ലോക്ക് നടക്കണം."" കൈ ചൂണ്ടിയുള്ള വിമർശനം സദസിനെ പിന്നോട്ട് തിരിച്ചു. ടൗൺഹാളിലെ പിറകിലെ സ്റ്റേജിന് അഭിമുഖമായുള്ള ചുമരിൽ ഒരു വലിയ ക്ലോക്ക് തൂക്കിയിട്ടിട്ടുണ്ട്. അപ്പോൾ അതിൽ സമയം 1.54 ആയിട്ടേയുള്ളൂവെന്ന് ബോദ്ധ്യപ്പെട്ട സദസിനോട് അദ്ദേഹം ഒരു ആവശ്യം മുന്നോട്ടുവച്ചു. ""അത് കോർപ്പറേഷന്റെ ശ്രദ്ധയിൽ പെടുത്തണം."" സദസ് തലയാട്ടി.
അദ്ദേഹം തുടർന്നു . "" പ്രഭാഷകന്റെ സമയം അതിക്രമിച്ചുവെന്ന് ഓർമിപ്പിക്കാൻ വേണ്ടിയാണ് ടൗൺഹാളിൽ ഒരു ക്ലോക്ക് വച്ചിരിക്കുന്നത്. പ്രഭാഷകൻ സമയബോധത്താൽ ഉണർത്തപ്പെടണം. അലങ്കാരം മാത്രയിട്ടുള്ള ഇത്തരം ക്ലോക്കുകൾ ടൗൺഹാളിനെ കാലഹരണപ്പെടുത്തുന്നു."" ചുരുങ്ങിയ വാക്കുകളിലെ വിമർശനത്തിന് ശേഷം അദ്ദേഹം പ്രഭാഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |