കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ ത്രൈമാസത്തിൽ 1009.53 കോടി രൂപയുടെ അറ്റാദായവുമായി ഫെഡറൽ ബാങ്ക് ചരിത്രം സൃഷ്ടിച്ചു. മുൻ വർഷം 853.74 കോടി രൂപയായിരുന്നു അറ്റാദായം. പ്രവർത്തനലാഭം 15.25 ശതമാനം വർദ്ധിച്ച് 1500.91 കോടി രൂപയിലെത്തി. മൊത്തം ബിസിനസ് 19.92 ശതമാനം വർദ്ധിച്ച് 486871.33 കോടി രൂപയിലെത്തി. ആകെ വായ്പ 220806.64 കോടി രൂപയായി ഉയർന്നു. 4738.35 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. റെക്കാഡ് അറ്റാദായത്തിന്റെ കരുത്തോടെ പുതിയ സാമ്പത്തികവർഷം തുടങ്ങാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ബാങ്കിന്റെ എം.ഡിയും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു.
വായ്പ - വർദ്ധിച്ച ശതമാനം - തുക
റീട്ടെയിൽ വായ്പ - 19.75 - 70020.08 കോടി
കാർഷിക വായ്പ - 29.68 - 30189 കോടി
വാണിജ്യ ബാങ്കിംഗ് വായ്പ - 23.71 - 22687 കോടി
കോർപറേറ്റ് വായ്പ - 12.20 - 76588.62 കോടി
അറ്റപലിശ വരുമാനം - 19.46 - 2291.98 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |