കൊല്ലം: ജില്ലയിൽ മൂന്നാഴ്ചയ്ക്കിടെ എച്ച് 1 എൻ 1 സ്ഥിരീകരിച്ചത് 28 പേർക്ക്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആൾ ഇന്നലെ മരിച്ചത് എച്ച് 1 എൻ 1 ബാധിച്ചാണെന്ന് സംശയിക്കുന്നു. ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഈ മാസമാണ് ജില്ലയിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. വായുവിലൂടെ പകരുന്ന വൈറസ് രോഗമാണിത്. ഒസൾട്ടാമിവിർ എന്ന ഗുളികയാണ് എച്ച്1 എൻ1 പനിക്ക് ഉപയോഗിക്കുന്നത്. രോഗം സ്ഥിരീകരിച്ച ആളുമായി അടുത്തിടപഴകിയവരും വീട്ടുകാരും ഈ ഗുളിക കഴിക്കണം. താരതമ്യേന വില കൂടിയ ഗുളിക സർക്കാർ ആശുപത്രികളിൽ സൗജന്യമാണ്. രോഗപ്പകർച്ച ഒഴിവാക്കാൻ വ്യക്തി- സാമൂഹ്യ ശുചിത്വം പാലിക്കണം.
നിരാസമല്ല, മരണവും വരുത്താം
സാധാരണക്കാരിൽ ഒന്ന് മുതൽ രണ്ടാഴ്ചക്കകം കുറവ്
ഗർഭിണികൾ, പ്രസവം കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളിലുള്ള അമ്മമാർ, രണ്ട് വയസിൽ താഴെയുള്ള കുട്ടികൾ, മുതിർന്നവർ, മറ്റു ഗുരുതര രോഗങ്ങൾ ഉള്ളവർ എന്നിവർ ചികിത്സ തേടിയില്ലെങ്കിൽ മരണം വരെ സംഭവിക്കാം
പ്രതിരോധ ശീലങ്ങൾ വിട്ടുവീഴ്ചയില്ലാതെ പാലിക്കണം
ശ്വാസകോശം, ഹൃദയം, കരൾ, കിഡ്നി, നാഡി രോഗങ്ങൾ, ബി.പി, പ്രമേഹം, ക്യാൻസർ തുടങ്ങിയ രോഗങ്ങൾ, സ്റ്റിറോയ്ഡ് മരുന്ന് കഴിക്കുന്നവർ, പ്രതിരോധ ശക്തി കുറയ്ക്കുന്ന മരുന്നുകൾ കഴിക്കുന്നവർ എന്നിവർന ശ്രദ്ധ പുലർത്തണം
മുൻകരുതൽ
മൂക്ക് ചീറ്റുമ്പോഴും ചുമയ്ക്കുമ്പോഴും ശ്രദ്ധിക്കണം
ആലിംഗനം ചെയ്യുന്നതിലൂടെയും രോഗം പകരാം
മാസ്ക് ധരിക്കുക, അകലം പാലിക്കുക
കൈ എപ്പോഴും അണുവിമുക്തമാക്കണം
വീടിനുള്ളിൽ പൂർണമായി വിശ്രമിക്കുക
കഴുകാത്ത കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, വായ എന്നിവ സ്പർശിക്കരുത്
പോഷകഗുണമുള്ള ആഹാരവും പാനീയങ്ങളും കഴിക്കുക
ഈ വർഷത്തെ കേസുകൾ: 35
ഒരാഴ്ചയിൽ കൂടുതൽ നിളുന്ന ജലദേഷം, പനി, തുമ്മൽ, തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, ശ്വാസതടസം, ഛർദ്ദി എന്നിവ ഉണ്ടായാൽ ഡോക്ടറുടെ സേവനം തേടണം.
ജില്ലാ ആശുപത്രി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |