കാഞ്ഞങ്ങാട്:നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ അത്യാധുനിക സൗകര്യങ്ങളോടു കൂടി നവീകരിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്‌ഘാടനം മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു. റൂസ പദ്ധതിയും കോളേജ് മാനേജ്മെന്റും ചേർന്നാണ് ഇരുന്നൂറോളം സീറ്റുകളോടുകൂടിയ കോൺഫറൻസ് ഹാൾ നിർമ്മിചത്. . ചടങ്ങിൽ ഇ.ചന്ദ്രശേഖരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ.കെ.വി.മുരളി റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണൂർ യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറും, കോളേജ് ഐ.ക്യു.എ.സി. കോർഡിനേറ്ററുമായ ഡോ.ടി.ദിനേഷ്, പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി ക്യാപ്റ്റൻ ഡോ.നന്ദകുമാർ കോറോത്ത്, പി.ടി.എ.വൈസ് പ്രസിഡന്റ് വി.വി.തുളസി , കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ആർ.ചന്ദ്രബാബു എന്നിവർ സംസാരിച്ചു. ചടങ്ങിൽ മാനേജർ കെ. രാമനാഥൻ സ്വാഗതവും ജൂനിയർ സൂപ്രണ്ട് പി.കെ. ബാലഗോപാൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |