പേരാവൂർ:പേരാവൂർ മേഖലയിലും ബുധനാഴ്ച അർദ്ധരാത്രിയ്ക്ക് ശേഷം വീശിയടിച്ച ചുഴലി കനത്ത നാശം വിതച്ചു. മേൽമുരിങ്ങോടിയിലെ പാറശ്ശേരി തോമസ്, ബാബു പുതുപ്പറമ്പിൽ എന്നിവരുടെ വീടുകൾക്ക് മേൽ മരം വീണ് കേടുപാടുകൾ സംഭവിച്ചു. മനോജ് റോഡിൽ കൗസുവിൻ്റെ വീടിന് മുകളിൽ മരം വീണ് നാശനഷ്ടം സംഭവിച്ചു. പേരാവൂർ തെരുവിൽ സരസ്വതിയുടെ വീടിന് മുകളിലും മരം വീണു. വെള്ളർ വള്ളി സ്കൂളിന് സമീപം റോഡരികിലെ മരം കടപുഴകി വീണു വൈദ്യുത തൂണുകൾ തകർന്നു.
പേരാവൂർ നെടുംപൊയിൽ റോഡിൽ കോടഞ്ചാലിൽ മലബാർ ബി.എഡ് കോളേജ് റോഡിന് സമീപത്തെ കൂറ്റൻ മരം കാറ്റിൽ റോഡിലേക്ക് കടപുഴകി വീണു.അഞ്ച് വൈദ്യുത തൂണുകളും തകർന്നു. കണിച്ചാർ നെല്ലിക്കുന്ന് കുടുംബക്ഷേമ ഉപ കേന്ദ്രം ഭാഗീകമായി തകർന്നു.
കണിച്ചാർ പഞ്ചായത്തിലെ ആറാം വാർഡ് ചെങ്ങോം നെല്ലിക്കുന്ന് മേഖലയിൽ റബ്ബർ ഉൾപ്പെടെയുള്ള കാർഷിക വിളകൾ വ്യാപകമായി നശിച്ചു. കണിച്ചാർ പഞ്ചായത്തിലെ പതിമൂന്നാം വാർഡ് ആറ്റാംഞ്ചേരിലെ തെക്കേപുത്തൻപുരക്കൽ ജോസഫിന്റെ വീട് മരങ്ങൾ കടപുഴകി വീണ് തകർന്നു.
കേളകം പൂവത്തിൻചോല, വെള്ളൂന്നി, മോസ്കോ തുടങ്ങിയ പ്രദേശങ്ങളിൽ മരം കടപുഴകി വീണ് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കൊട്ടിയൂർ തലക്കാണിയിൽ വീടിന് മുന്നിൽ നിർത്തിയിട്ട കാറിന് മുകളിൽ മരം വീണ് കാർ തകർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |