ന്യൂഡൽഹി: യു.എസിൽ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനു നേരെയുണ്ടായ വധശ്രമത്തിന്റെ പശ്ചാത്തലത്തിൽ പ്രമുഖ നേതാക്കൾ അടക്കം ഉന്നതരുടെ സുരക്ഷയിൽ ജാഗ്രത പുലർത്താൻ കേന്ദ്രസർക്കാർ സംസ്ഥാന പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി.
പൊതു പരിപാടികൾ, റാലികൾ, റോഡ് ഷോകൾ തുടങ്ങിയ പരിപാടികളിൽ യു.എസ് മാതൃകയിലുള്ള ആക്രമണം തടയാനുള്ള നടപടികൾ സ്വീകരിക്കാനാനാണ് നിർദ്ദേശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |