നാദാപുരം: കുട്ടികളുമായി പോയ സ്കൂൾ ബസിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി. കച്ചേരി യു.പി.സ്കൂൾ ബസിൽ നിന്നാണ് പുക ഉയർന്നത്. രാവിലെ 9.15 ഓടെ വിദ്യാർത്ഥികളുമായി സ്കൂളിലേക്ക് വരുന്നതിനിടെയാണ് സംഭവം. പുറമേരി വെള്ളൂരിലെ നടേമ്മൽ പീടികയിൽ ബസ് എത്തിയപ്പോൾ ബസിനടിയിൽ നിന്ന് അസാധാരണമായ രീതിയിൽ പുക ഉയരുകയായിരുന്നു. 20 ഓളം കുട്ടികൾ ഈ സമയത്ത് ബസിലുണ്ടായിരുന്നു. ഉടനെ ബസ് റോഡരികിലേക്ക് മാറ്റി നിർത്തി കുട്ടികളെ പുറത്തിറക്കുകയായിരുന്നു. ബസിൽ നിന്ന് പുക ഉയരുന്നതു കണ്ട് ഓടിയെത്തിയ ആളുകൾ കുട്ടികളെ മറ്റൊരു വാഹനത്തിൽ സ്കൂളിലെത്തിച്ചു. പുകയുടെ കാരണം വ്യക്തമല്ല. ബസ് വർക്ക് ഷോപ്പിലേക്ക് മാറ്റിയതായി നാട്ടുകാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |