കൊച്ചി: കേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ മാറ്റിവയ്ക്കാൻ നിർദ്ദേശിച്ച വോട്ടുകൾ ഒഴികെ എണ്ണി ഫലം പ്രഖ്യാപിക്കുന്നതിന് തടസമില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയതോടെയാണ് വോട്ടെണ്ണിയത്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള രണ്ട് ഹർജികളിലെ ഉത്തരവുകൾക്ക് വിധേമായാകും പിന്നീടുള്ള ഫലപ്രഖ്യാപനം. അതുവരെ ബാലറ്റ് പേപ്പറുകൾ സുരക്ഷിതമെന്ന് സർവകലാശാല ഉറപ്പുവരുത്തണം. ഒന്നുമില്ലാത്തതിനെക്കാൾ നല്ലതാണ് സിൻഡിക്കേറ്റ് നിലവിൽ വരുന്നതെന്നും കോടതി നിരീക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |