കൊച്ചി: കേരള ഹെെക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. തൃശൂർ -കുന്നംകുളം റോഡിൽ മുണ്ടൂരിൽ വച്ച് റോഡിലെ വലിയ കുഴിയിൽ വീണായിരുന്നു അപകടം. ഔദ്യോഗിക വാഹനത്തിൽ കോഴിക്കോട് ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം ഉച്ചയ്ക്ക് 2.30 ന് തിരികെ വരുമ്പോഴായിരുന്നു സംഭവം നടന്നത്.
അപകടത്തിൽ കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. പേരാമംഗലം പൊലീസെത്തി വാഹനത്തിന്റെ ടയർ മാറ്റി. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. ടയർ ശരിയാക്കിയ ശേഷം ജസ്റ്രിസ് കൊച്ചിയിലേക്ക് യാത്ര തുടർന്നു. തൃശൂർ - കുന്നംകുളം ബെെപ്പാസ് റോഡ് തകർന്ന് ശോചനീയാവസ്ഥയിലാണ്. ഇതിനെതിരെ മുൻപും ജനങ്ങൾ വ്യാപക പ്രതിഷേധം നടത്തിയിരുന്നു. തുടർന്ന് റോഡിന്റെ ചില ഭാഗങ്ങളിൽ മാത്രം അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |