SignIn
Kerala Kaumudi Online
Thursday, 10 October 2024 6.08 AM IST

'ഈ മുന്നറിയിപ്പ് നാം ശ്രദ്ധിക്കേണ്ടതാണ്'; ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് കേരളം ഗൗരവമായി ചിന്തിക്കണമെന്ന് രചന നാരായണൻകുട്ടി

Increase Font Size Decrease Font Size Print Page
rachana-narayanankutty

വയനാട്: മാധവ് ഗാഡ്ഗിലിന്റെ റിപ്പോർട്ടിനെക്കുറിച്ച് കേരളം ഗൗരവമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് നടി രചന നാരായണൻകുട്ടി. പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിയെക്കുറിച്ച് അടിയന്തര ശ്രദ്ധയും നടപടിയും ആവശ്യപ്പെടുന്ന ഒരു സുപ്രധാന രേഖയാണ് മാധവ് ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ട്.

13 വർഷം മുമ്പാണ് കേരളത്തിലെ അനിയന്ത്രിത നിർമാണങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകുന്ന ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത്. പിന്നീട് പല ദുരന്തങ്ങൾ ഉണ്ടായപ്പോഴും ഈ റിപ്പോർട്ട് ചർച്ചയായി. 2011ൽ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ ഇപ്പോൾ ദുരന്തം ഉണ്ടായ വയനാട് മേപ്പാടിയിലെ പരിസ്ഥിതി വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയും പ്രത്യേക മുന്നറിയിപ്പുണ്ടായിരുന്നു. മുണ്ടക്കൈ, ചൂരൽമല, അട്ടമല, നൂൽപ്പുഴ, മേപ്പാടി എന്നീ മേഖലകൾ റിപ്പോർട്ടിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉൾപ്പെടും. എന്നാൽ അന്നത്തെ കേന്ദ്രസർക്കാർ ഗാഡ്‌ഗിൽ റിപ്പോർട്ട് തള്ളുകയും മറ്റൊരു റിപ്പോർട്ട് തയ്യാറാക്കാൻ കസ്‌തൂരിരംഗന്റെ നേതൃത്വത്തിൽ സമിതിയെ നിയോഗിക്കുകയുമായിരുന്നു.

ജെെവവെെവിധ്യങ്ങളുടെ കലവറയായ പശ്ചിമ ഘട്ടത്തെ സംരക്ഷിക്കുന്നതിനുള്ള വിദഗ്ദ്ധമായ പഠനം നടത്തിയതിന് ശേഷം മാധവ് ഗാഡ്ഗിൽ സമർപ്പിച്ച റിപ്പോർട്ട് പരിഗണിക്കാതെ ഇരിക്കുന്നത് മാനവരാശിയോടുള്ള ക്രൂരതയാണെന്ന് രചന പറയുന്നു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് താരം പ്രതികരിച്ചത്.

പോസ്റ്റിന്റെ പൂർണരൂപം

പശ്ചിമഘട്ടത്തെക്കുറിച്ചുള്ള ശ്രീ മാധവ് ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ട് പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിയെക്കുറിച്ച് അടിയന്തര ശ്രദ്ധയും നടപടിയും ആവശ്യപ്പെടുന്ന ഒരു സുപ്രധാന രേഖയാണ്. വളരെ വിപുലമായ ഗവേഷണത്തിലും വിദഗ്ധാഭിപ്രായത്തിലും അധിഷ്ഠിതമായ റിപ്പോർട്ട്, ഈ ജൈവവൈവിധ്യ Hotspot സംരക്ഷിക്കുന്നതിനുള്ള സുസ്ഥിര വികസന പ്രവർത്തനങ്ങളുടെ അടിയന്തിര ആവശ്യകത എടുത്തുകാണിക്കുന്ന ഒന്നാണ്.

അത്തരം നിർണായക ഉൾക്കാഴ്ചകളും ശുപാർശകളും അവഗണിക്കുന്നത്, പ്രത്യേകിച്ച് വിദഗ്ധർ അവ സൂക്ഷ്മമായി സമർപ്പിച്ചതിന് ശേഷം, ഹ്രസ്വദൃഷ്ടി മാത്രമല്ല, പരിസ്ഥിതിക്കും പ്രാദേശിക സമൂഹങ്ങൾക്കും അപകടകരമാണ്. ഈ മുന്നറിയിപ്പുകൾ നാം ശ്രദ്ധിക്കേണ്ടതും ഭാവി തലമുറയ്ക്കായി പശ്ചിമഘട്ടത്തെ സംരക്ഷിക്കാനും ആവശ്യമായ നടപടികൾ നടപ്പിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്.

As a reminder to humanity: safeguarding our environment is not just a choice, but a responsibility we owe to future generations.

NB : ഇതിനെ കുറിച്ച് വല്യേ അറിവില്ലാതിരുന്ന എനിക്ക് വ്യകതമായി കാര്യങ്ങൾ പറഞ്ഞു തന്ന, ഡിസാസ്റ്റർ മാനേജ്മെന്റ് വിദ്യാർത്ഥിനി കൂടിയായ എന്റെ ശിഷ്യക്ക് നന്ദി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: RACHANA NARAYANANKUTTY, VIRAL, POST
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.