തിരുവനന്തപുരം: തിരുവനന്തപുരം മെഡി. കോളേജിലെ രണ്ട് തസ്തികകൾ വയനാട് ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. റീപ്രൊഡക്റ്റീവ് മെഡിസിൻ വിഭാഗത്തിനായി സൃഷ്ടിച്ച തസ്തികകളിൽ ഒരു അസി. പ്രൊഫസർ തസ്തികയും ഒരു സീനിയർ റസിഡന്റ് തസ്തികയുമാണ് വയനാട് മെഡി.കോളേജിലെ കാർഡിയോളജി വിഭാഗത്തിനായി മാറ്റുക.
മറ്റ് തീരുമാനങ്ങൾ
ഇംഹാൻസിലെ അദ്ധ്യാപകേതര ജീവനക്കാർക്കുള്ള 11-ാം ശമ്പള പരിഷ്കരണത്തിന് നിബന്ധനകളോടെ അംഗീകാരം.
കേരള ഫീഡ്സ് ലിമിറ്റഡ് കമ്പനിയിലെ വർക്ക്മെൻ തസ്തികയിലെ സർക്കാർ അംഗീകൃത ജീവനക്കാർക്ക് 2021ജനുവരി
മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പള പരിഷ്കരണം അനുവദിച്ചു.
ഹോർട്ടികോർപ്പ് മാനേജിംഗ് ഡയറക്ടർ ജെ.സജീവിന്റെ സേവന കാലാവധി മാർച്ച് 25 മുതൽ മുൻകാല പ്രാബല്യത്തോടെ ഒരു വർഷത്തേക്ക് കൂടി നീട്ടി.
വർക്കലയിൽ അരിവാളത്തിനും തൊട്ടിൽപാലത്തിനുമിടയിലുള്ള കനാൽ തീരത്ത് നടപ്പാതനിർമ്മാണം,സൗന്ദര്യവത്കരണം, ലാൻഡ്സ്കേപ്പിംഗ്-ഒന്നാംഘട്ടം എന്നിവയ്ക്ക് ടെൻഡർ സ്വീകരിക്കുന്നതിന് ക്വിൽ മാനേജിംഗ് ഡയറക്ടർക്ക് അനുമതി നൽകി.
കോഴിക്കോട് യുണൈറ്റഡ് ഡിസ്റ്റിലറി,തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് എന്നിവിടങ്ങളിൽ രണ്ട് എക്സൈസ് ഇൻസ്പെക്ടർ തസ്തിക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |