മുംബൈ: മുൻനിര പൊതുമേഖല ബാങ്കായ ബാങ്ക് ഒഫ് ഇന്ത്യ പലിശ നിരക്ക് ഉയർത്തി. 666 ദിവസം കാലാവധിയുള്ള കാലാവധിക്ക് മുൻപ് തിരിച്ചെടുക്കാൻ സാധിക്കാത്ത, സൂപ്പർ സീനിയർ സിറ്റിസൺസിന് വേണ്ടിയുള്ള നിക്ഷേപങ്ങൾക്ക് 8.10 ശതമാനം പലിശ ലഭിക്കും. മൂന്ന് കോടി രൂപ മുതൽ 10 കോടി വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 180 ദിവസം മുതൽ 210 ദിവസം വരെയുള്ള കാലാവധിയിൽ 6.50 ശതമാനവും 211 ദിവസം മുതൽ ഒരു വർഷം വരെ 6.75 ശതമാനവുമാണ് പലിശ. മുതിർന്ന പൗരന്മാർക്ക് അര ശതമാനവും സൂപ്പർ സീനിയർ സിറ്റിസൺസിന് 0.65 ശതമാനവും അധിക പലിശ ലഭിക്കും. 666 ദിവസത്തേക്കുള്ള പ്രത്യേക സ്ഥിരനിക്ഷേപങ്ങൾക്ക് ബാങ്ക് 7.30 ശതമാനവും സീനിയർ സിറ്റിസൺസിന് 7.80 ശതമാനവും സൂപ്പർ സീനിയർ സിറ്റിസൺസിന് 7.95 ശതമാനവുമാണ് പുതുക്കിയ പലിശ. പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |