തൃശൂർ: ഏപ്രിൽ മുതൽ ജൂൺ വരെ പ്രമുഖ ജുവലറിയായ കല്യാൺ ജുവലേഴ്സിന്റെ വിറ്റുവരവ് 4,376 കോടി രൂപയിൽ നിന്ന് 27 ശതമാനം ഉയർന്ന് 5,535 കോടി രൂപയിലെത്തി. മൊത്തം ലാഭം 144 കോടി രൂപയിൽ നിന്ന് 178 കോടി രൂപയായി ഉയർന്നു.
ആഭ്യന്തര വിപണിയിലെ വിറ്റുവരവ് 4687 കോടി രൂപയായി ഉയർന്നു. മുൻവർഷമിത് 3641 കോടി രൂപ ആയിരുന്നു. ഇന്ത്യൻ വിപണിയിലെ ലാഭം 129 കോടി രൂപയിൽ നിന്ന് 165കോടി രൂപയായി ഉയർന്നു.
ഗൾഫ് മേഖലയിൽ നിന്നുള്ള വിറ്റുവരവ് അവലോകന കാലയളവിൽ 700 കോടി രൂപയിൽ നിന്ന് 811 കോടി രൂപയായി ഉയർന്നു. ഗൾഫ് മേഖലയിലെ ലാഭം 19 കോടി രൂപയാണ്, കഴിഞ്ഞ വർഷം അത് 17 കോടി രൂപ ആയിരുന്നു.
കമ്പനിയുടെ ലൈഫ് സ്റ്റൈൽ ബ്രാൻഡായ കാൻഡിയറിന്റെ ഈ സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ വിറ്റുവരവ് 39 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സാമ്പത്തികവർഷത്തിലിത് 34 കോടി രൂപ ആയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |