പൂവാർ : ഭർത്താവ് ഇല്ലാത്ത സമയത്ത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കാഞ്ഞിരംകുളം ആനമരംവലിച്ച വടക്കരിക് പുത്തൻ വീട്ടിൽ അജീഷ് (29) ആണ് പിടിയിലായത്. ബുധനാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കവെ ഭർത്താവ് എത്തിയതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. കാഞ്ഞിരംകുളം എസ്.എച്ച്.ഒ ഉദയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |