തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇതനുസരിച്ച് 5, 8 തീയതികളിൽ കന്യാകുമാരിയിലേക്കുള്ള പരശുരാം തിരുവനന്തപുരത്തും മധുരയിൽ നിന്ന് പുനലൂരിലേക്കുള്ള എക്സ്പ്രസ് തിരുനെൽവേലിയിലും യാത്ര അവസാനിപ്പിക്കും. പിറ്റേദിവസത്തെ മടക്കയാത്ര ഈ സ്റ്റേഷനുകളിൽ നിന്നായിരിക്കും. കൂടാതെ ഗുരുവായൂരിൽ നിന്ന് ചെന്നൈ എഗ്മൂരിലേക്കുള്ള എക്സ്പ്രസ് 16 മുതൽ 26 വരെയും, ചെന്നൈ -തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 18, 25 തീയതികളിലും, കൊച്ചുവേളി - മംഗലാപുരം അന്ത്യോദയ എക്സ്പ്രസ് 17, 22, 24 തീയതികളിലും കോട്ടയം വഴി തിരിച്ചു വിടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |