ന്യൂഡൽഹി: വയനാട്ടിലെ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ‌്‌ക്കെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് രാജ്യസഭയിൽ അവകാശ ലംഘന നോട്ടീസ് നൽകി. ജൂലായ് 31ന് രാജ്യസഭയിൽ വയനാട് ഉരുൾപൊട്ടലിനെക്കുറിച്ച് നടത്തിയ ശ്രദ്ധക്ഷണിക്കലിനുള്ള മറുപടിയിൽ, കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടും കേരള സർക്കാർ ഉപയോഗപ്പെടുത്തിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞത് തെറ്റാണെന്ന് തെളിഞ്ഞതായി ജയറാം രമേശ് ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയെന്ന് പറഞ്ഞ് ആഭ്യന്തരമന്ത്രി രാജ്യസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് വ്യക്തമാണ്. ഒരു മന്ത്രിയോ അംഗമോ സഭയെ തെറ്റിദ്ധരിപ്പിക്കുന്നത് ചട്ടലംഘനമാണ്. അത് വിശേഷാധികാര ലംഘനവും സഭയോടുള്ള അവഹേളനവുമാണെന്നും ജയ്‌റാം രമേശ് നോട്ടീസിൽ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |