ഈരാറ്റുപേട്ട: ഇരുന്നാൽ ഇരുപ്പുറയ്ക്കില്ല. പിന്നെ വൈകില്ല... അദ്ധ്യാപകർ വിദ്യാർത്ഥികൾക്കൊപ്പം റോഡിലെത്തും. വിദ്യാർത്ഥികൾ റോഡിനപ്പുറം സുരക്ഷിതമായി എത്തിയെന്ന് ഉറപ്പാക്കും. ഇതിപ്പോൾ പതിവ് കാഴ്ചയാണ്. ഈരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി-കാഞ്ഞിരംകവല റോഡിലെ സീബ്രാ ലൈനുകൾ മാഞ്ഞതോടെയാണ് റോഡിലും വിദ്യാർത്ഥികൾക്കായി അദ്ധ്യാപകരുടെ ഈ കരുതൽ.
മൂന്ന് മാസം മുമ്പ് റോഡിന്റെ റീടാറിംഗ് കഴിഞ്ഞതോടെയാണ് വരകൾ മുഴുവൻ മാഞ്ഞത്. ഇത് കാൽനടയാത്രക്കാർക്കാണ് ഏറെ ദുരിതമേകുന്നത്. സ്‌കൂളുകളുടെയും ആരാധനാലയങ്ങളുടെ മുമ്പിൽ വരകളില്ലാത്തത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. കാഞ്ഞിരപ്പള്ളി മുതലുള്ള സ്‌കൂളുകളിലെ അദ്ധ്യാപകർ റോഡിൽ നിന്നു വിദ്യാർഥികളെ മറുവശത്തെത്തിക്കേണ്ട സാഹചര്യമാണ്.
ദുരിതമേറെ ടൗണിൽ
ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, അരുവിത്തുറപള്ളി, കോളേജ് ജംഗ്ഷൻ, സെൻട്രൽ ജംഗ്ഷൻ, മുട്ടം ജംഗ്ഷൻ, അൻമനാർ സ്‌കൂൾ ജംഗ്ഷൻ എന്നിവിടങ്ങളിലുണ്ടായിരുന്ന സീബ്രാ ലൈനുകൾ നിലവിലില്ല. അമിതവേഗതിയിലെത്തുന്ന വാഹനങ്ങളുടെ അടിയിൽപെടാതെ യാത്രക്കാർ ഭാഗ്യംകൊണ്ടാണ് രക്ഷപെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |