കൊച്ചി: ഭക്ഷ്യ ഉത്പന്നങ്ങളിലെ മായം കണ്ടുപിടിക്കുന്ന ബയോസെൻസേഴ്‌സിനെ കുറിച്ച് രാജ്യത്തെ മുൻനിര ആയുർവേദ മരുന്ന് നിർമ്മാതാക്കളായ പതഞ്ജലിയുടെ ഗവേഷണ പേപ്പർ ആഗോള മേഖലയിലെ മൈക്രോ കെമിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ചു. ഭക്ഷ്യ ഉത്പന്നങ്ങളിലെ മായം അതിവേഗത്തിലും കാര്യക്ഷമമായും കണ്ടുപിടിക്കാൻ ഉതകുന്നതാണ് ബയോസെൻസേഴ്‌സ്. പച്ചക്കറികൾ, പഴങ്ങൾ എന്നിവയിലടങ്ങിയിട്ടുള്ള രാസമാലിന്യങ്ങൾ, മൈകോടോക്സിൻസ്, ഘന ലോഹങ്ങൾ എന്നിവയുടെ സാന്നിദ്ധ്യം കണ്ടെത്തുന്നതിനെ കുറിച്ച് പതഞ്ജലിയിലെ ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണത്തെ കുറിച്ചുള്ള പഠന റിപ്പോർട്ടാണ് മൈക്രോ കെമിക്കലിൽ പ്രസിദ്ധീകരിച്ചത്.
സുസ്ഥിര കൃഷി വികസനത്തിനും ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും മികച്ച സംഭാവനകളാണ് പതഞ്ജലിയുടെ സംഘടനകൾ നൽകുന്നതെന്ന് പതഞ്ജലി യോഗപീഠത്തിന്റെ വക്താവ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |