ഷൈൻ ടോം ചാക്കോയുമായി വേർപിരിഞ്ഞുവെന്ന വാർത്തയിൽ കൂടുതൽ വിശദീകരണവുമായി മുൻ കാമുകി തനൂജ. ഞാനിപ്പോൾ ഉറങ്ങാറില്ല. കിടന്നാൽ ഉറക്കം വരില്ല. ഇനി, കുടുംബത്തോട് എന്ത് പറയും എന്നൊക്കെയുള്ള ചിന്തയാണ്. എന്റെ ഉമ്മ എന്നെ വിളിച്ച് സമാധാനിപ്പിക്കാറുണ്ട്.
ഉമ്മ ആണ് എന്റെ ബെസ്റ്റ് ഫ്രണ്ട്. ഇൗ ന്യൂസ് വന്നതിനുശേഷം ഷൈൻ ചേട്ടനോ അദ്ദേഹത്തിന്റെ കുടുംബമോ കോണ്ടാക്ട് ചെയ്തിട്ടില്ല. ഒന്നരമാസമായി ഒരു ബന്ധവുമില്ല. അദ്ദേഹം എന്നെ വിളിച്ചിട്ടുമില്ല. മെസേജ് അയയ്ക്കുന്നുമില്ല. പക്ഷേ ഞാൻ എവിടെയാണ്. എനിക്ക് സുഖമാണോ എന്നൊക്കെ അദ്ദേഹം അറിയുന്നുണ്ട് .
അദ്ദേഹം എന്റെ സ്റ്റോറികൾ നോക്കാറുണ്ട്. ഞാനും അദ്ദേഹത്തെപ്പറ്റി അറിയാൻ ശ്രമിക്കുന്നുണ്ട്. ഷൈനും ഞാനും തമ്മിൽ ഉള്ളത് ഞങ്ങൾ തമ്മിൽ മാത്രം സംസാരിക്കേണ്ട കാര്യമാണ്. മറ്റുള്ളവർ അത് പറഞ്ഞ് വഷളാക്കേണ്ട കാര്യമില്ല.
ഞങ്ങൾ ഒരിക്കലും ശത്രുക്കളല്ല. ഷൈൻ ചേട്ടൻ നല്ല മനുഷ്യനാണ്. എപ്പോഴും ഷൈൻ ചേ
ട്ടനെ മിസ് ചെയ്യുന്നുണ്ട്. ഇനി എന്നും അത് ഉണ്ടാകും. ഇപ്പോ ആള് എവിടെയെന്ന് എനിക്ക് അറിയില്ല. ഞാൻ അക്കൗണ്ട് ഇടയ്ക്കിടെ പോയി നോക്കും. ആള് എവിടെയെന്ന് അറിയാൻ, ആൾക്ക് എന്നെ മിസ് ചെയ്യുന്നുണ്ട് എന്ന് എനിക്ക് അറിയാം. നമ്മുക്ക് നമ്മൾ മാത്രമേയുള്ളു. എന്റെ സുഹൃത്തുക്കളുടെ അടുത്തുനിന്നുവരെ എനിക്ക് പണി കിട്ടിയിട്ടുണ്ട്. ജീവിതം ഇനിയും മുൻപോട്ട് കൊണ്ടുപോകണം. എന്റെ പഠനവും മോഡലിംഗുമായി മുൻപോട്ട് പോവാനാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |