SignIn
Kerala Kaumudi Online
Friday, 13 September 2024 12.26 PM IST

പാചകം ചെയ്യുമ്പോൾ സിമ്പിളായൊരു കാര്യം ചെയ്‌താൽ മതി; ഗ്യാസ് തീരില്ല, മാസങ്ങളോളം ഉപയോഗിക്കാം

Increase Font Size Decrease Font Size Print Page
gas

വാങ്ങിച്ച് ഒന്നര മാസം ആകുമ്പോഴേക്ക് തന്നെ ഗ്യാസ് തീർന്നെന്ന് പരാതി പറയുന്ന നിരവധി പേർ ഉണ്ട്. പലപ്പോഴും അശ്രദ്ധമായ ഉപയോഗം മൂലമാണ് വളരെപ്പെട്ടെന്ന് തീരുന്നത്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മൂന്ന് മാസം വരെയൊക്കെ ഗ്യാസ് ഉപയോഗിക്കാൻ സാധിക്കും.

ചോർച്ചയെന്തെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഉപയോഗ ശേഷം നന്നായി ഓഫാക്കണം. കൂടുതൽ വേവുള്ള സാധനങ്ങൾ പാകം ചെയ്യാൻ കുക്കർ ഉപയോഗിക്കുന്നതാണ് കൂടുതൽ അഭികാമ്യം.

അരി പാത്രത്തിലിട്ട് വേവിക്കുമ്പോൾ ഒരു മണിക്കൂറോളം ആവശ്യമായി വരും. അരിയുടെ വേവ് അനുസരിച്ച് സമയത്തിൽ വ്യത്യാസം വരാം. അരി കുക്കറിൽ വേവിച്ചാൽ സമയം പകുതിയായി കുറയും. ഹൈ ഫ്ലെയിമിൽ തന്നെ ഇട്ടാണ് മുഴുവൻ സമയവും വേവിക്കുന്നതെങ്കിൽ ചോറ് കുഴഞ്ഞുപോകാൻ സാദ്ധ്യതയുണ്ട്.

തെർമൽ കുക്കറോ റൈസ് കുക്കറോ വാങ്ങിക്കാൻ ബുദ്ധിമുട്ടില്ലെങ്കിൽ അതായിരിക്കും ഏറ്റവും നല്ലത്. അല്ലെങ്കിൽ വിറക് അടുപ്പ് ഉണ്ടെങ്കിൽ അതിൽ ചോറ് വയ്‌ക്കാം. ഇതിലേതെങ്കിലുമൊരു രീതി ഉപയോഗിച്ചാൽ ഗ്യാസ് ലാഭിക്കാം.

ഫ്രിഡ്ജിൽ വച്ച ഭക്ഷണം നേരിട്ട് പാചകം ചെയ്യരുത്. കുറച്ച് സമയം പുറത്ത് എടുത്തുവച്ച്, റൂം ടെംപറേച്ചറിലായതിന് ശേഷം മാത്രം അടുപ്പിൽ വയ്ക്കാം. ഇതും ഗ്യാസ് ലാഭിക്കാൻ സഹായിക്കും.കെറ്റിൽ ഉണ്ടെങ്കിൽ വെള്ളം അതിൽ ചൂടാക്കി വയ്‌ക്കാം. ബർണർ വൃത്തിയായി സൂക്ഷിക്കണം.

പാചകം ചെയ്യുമ്പോൾ മൂടി വയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടയൊരു കാര്യം. ഇങ്ങനെ ചെയ്യുമ്പോൾ ചൂട് പുറത്തുപോകാതെ എളുപ്പം വെന്തുകിട്ടും.പെട്ടെന്ന് കാര്യം കഴിയുമല്ലോ എന്ന് കരുതി ഹൈ ഫ്ലെയിമിൽ ഇട്ടാണ് പലരും മിക്കപ്പോഴും പാചകം ചെയ്യുന്നത്. സമയം ലാഭിക്കാമല്ലോ എന്ന് കരുതിയാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ഇത് ഗ്യാസ് വേഗം തീരാൻ കാരണമാകും. കഴിയുന്നതും ചെറുതീയിൽ പാകം ചെയ്യാൻ ശ്രമിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: GAS, STOVE, FOOD, KITCHEN TIPS, HOME
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.