വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ റെപ്പഷാഗെ റൗണ്ടിലും പിന്നിലായിപ്പോയ ഇന്ത്യയുടെ ദേശീയ റെക്കാഡുകാരിയായ ജ്യോതി യാരാജി സെമി കാണാതെ പുറത്തായി. റെപ്പാഷാഗെ റൗണ്ടിൽ ഹീറ്റ്സ്1ൽ 13.17 സെക്കൻഡിൽ നാലാം സ്ഥാനത്താണ് ജ്യോതി ഫിനിഷ് ചെയ്തത്. ആകെ മത്സരിച്ച 40 പേരിൽ 16-ാമതാണ് 24കാരിയായ ജ്യോതി. കഴിഞ്ഞ ദിവസം നേരിട്ട് സെമിയിലെത്താനുള്ള അവസരവും ജ്യോതിയ്ക്ക് നഷ്ടമായിരുന്നു. ഒന്നാം ഹീറ്റ്സിനിറങ്ങിയ
ജ്യോതി നാലാം ഹീറ്റ്സിൽ 13.16 സെക്കൻഡിൽ അവസാന സ്ഥാനത്ത് ഏഴാമതാണ് ഫിനിഷ് ചെയ്തത്. ദേശീയ റെക്കാഡ് കുറിച്ച പ്രകടനമായ 12.78 സെക്കൻഡിന് അടുത്തെത്താൻ പാരസിൽ ജ്യോതിയ്ക്കായില്ല. 100 മീറ്റർ ഹർഡിൽസിൽ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ജ്യോതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |