SignIn
Kerala Kaumudi Online
Saturday, 10 August 2024 5.15 AM IST

'ചെകുത്താൻ കൂട്ടിലായി, ഇനി 24 മണിക്കൂറിനുള്ളിൽ ഇതായിരിക്കും അവസ്ഥ'

mohanlal

കൊച്ചി: വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയ നടൻ മോഹൻലാലിനെയും സൈന്യത്തെയും അധിക്ഷേപിച്ച യൂട്യൂബർ ചെകുത്താൻ എന്ന പേരിൽ അറിയപ്പെടുന്ന അജു അലക്സി അറസ്റ്റിൽ. 'ആശുപത്രിയിൽ പോകുമ്പോൾ യൂണിഫോമിട്ടറങ്ങുന്ന ആളുടെ പേരാണ് മോഹൻലാൽ' എന്ന രീതിയിലാണ് ഇയാൾ അധിക്ഷേപിച്ചത്. അമ്മ സംഘടന നൽകിയ പരാതിയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ.

സോഷ്യൽ മീഡിയയിൽ ഏത് ഐഡിയിൽ നിന്നും മോശമായി ആരെയെങ്കിലും ചീത്ത വിളിക്കുകയോ അവരുടെ ഫാമിലിയെ പറയുന്നവർക്കും ഏല്ലാം ഇനി പരാതിപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ ഇതായിരിക്കും അവസ്ഥയെന്ന് ബാദുഷ സോഷ്യൽ മീഡിയയിൽ കുറിച്ചു. മോഹൻലാൽ എന്ന താരത്തിനെതിരെ നിരന്തരമായി മോശം പദപ്രയോഗം നടത്തുകയും അദ്ദേഹത്തിനെ വ്യക്തിപരമായി മോശമായി സംസാരിക്കുന്നതും ഇയാൾക്ക് പതിവായിരുന്നു, അതിനെതിരെ അമ്മ സംഘടന കൊടുത്ത പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ബാദുഷ കൂട്ടിച്ചേർത്തു.

ബാദുഷയുടെ വാക്കുകളിലേക്ക്
( യൂട്ടൂബർ ചെകുത്താൻ)
സോഷ്യൽ മീഡിയയിൽ വന്നിട്ട് ആരേയും തെറിവിളിക്കാം എന്ന് കരുതിയ ചെകുത്താൻ കൂട്ടിലായി ഇന്നലെ കളമശ്ശേരി പോലീസ് ചെകുത്താൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വ്യക്തിയെ അറസ്റ്റ് ചെയ്തു.

മോഹൻലാൽ എന്ന താരത്തിനെ നിരന്തരമായി മോശം പദപ്രയോഗം നടത്തുകയും അദ്ദേഹത്തിനെ വ്യക്തിപരമായി മോശമായി സംസാരിക്കുന്നതും ഇയാൾക്ക് പതിവായിരുന്നു. അതിനെതിരെ അമ്മ സംഘടന കൊടുത്ത പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

(സോഷ്യൽ മീഡിയയിൽ ഏത് ഐഡിയിൽ നിന്നും മോശമായി ആരെയെങ്കിലും ചീത്ത വിളിക്കുകയോ അവരുടെ ഫാമിലിയെ പറയുന്നവർക്ക് ഏല്ലാം ഇനി പരാതിപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ ഇതായിരിക്കും അവസ്ഥ )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA, MOHANLAL, CHEKUTHAN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.