തൃശൂർ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ കോർപ്പറേഷന്റെ നേതൃത്വത്തിലെ ഓണാഘോഷ പരിപാടികൾ ഒഴിവാക്കാൻ തീരുമാനിച്ചു. മേയറുടെ അദ്ധ്യക്ഷതയിൽ ചേർന്ന കക്ഷിനേതാക്കളുടെ യോഗത്തിലാണ് കോർപ്പറേഷൻ-ഡിവിഷൻതല ഓണാഘോഷങ്ങൾ, കുമ്മാട്ടി, പുലിക്കളി എന്നിവ ഉൾപ്പെടെ ഒഴിവാക്കാൻ തീരുമാനിച്ചത്. കൗൺസിലർമാരും ഉദ്യോഗസ്ഥരും ഓണാഘോഷ പരിപാടികളുടെ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കണമെന്നും മേയർ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |