തിരുവനന്തപുരംസ്റ്റെനോ-ടൈപ്പിസ്റ്റ്, ക്ലാർക്ക്-ടൈപ്പിസ്റ്റ് ഗ്രേഡ് 2, ടൈപ്പിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 64/2023, 146/2023, 159/2023) തസ്തികകളിലേക്ക് 13 ന് രാവിലെ 7.15 മുതൽ 9.15 വരെ നടത്തുന്ന ഒ.എം.ആർ പരീക്ഷയ്ക്ക് വയനാട് ജില്ലയിൽ സെന്റർ നമ്പർ 1149, എസ്.കെ.എം.ജെ. എച്ച്.എസ്.എസ്. കൽപ്പറ്റ നോർത്ത് കൽപ്പറ്റ പോസ്റ്റ് വയനാട്-673122 എന്ന പരീക്ഷാകേന്ദ്രത്തിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1033948 മുതൽ 1034076 വരെയുള്ളവർ ജി.വി.എച്ച്.എസ്.എസ്. മുണ്ടേരി, കൽപ്പറ്റ, വയനാട് എന്ന കേന്ദ്രത്തിൽ പരീക്ഷയെഴുതണം.
അഭിമുഖം
തൃശൂർ ജില്ലയിൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 66/2023) തസ്തികയുടെ ചുരുക്കപട്ടികയുൾപ്പെട്ടവർക്ക് 13, 14 തീയതികളിൽ പി.എസ്.സി തൃശൂർ ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും. കാലവർഷക്കെടുതി കാരണം ഇതേ തസ്തികയിലേക്ക് ജൂലായ് 31, ആഗസ്റ്റ് 1, 2 തീയതികളിലെ മാറ്റിവച്ച അഭിമുഖം സംബന്ധിച്ച വിവരം പിന്നീട് അറിയിക്കും.
പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (വെൽഡർ) (കാറ്റഗറി നമ്പർ 597/2021) തസ്തികയുടെ അവസാനഘട്ട അഭിമുഖം 21 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. ഫോൺ: 0471 2546418.
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിൽ സ്റ്റെനോഗ്രാഫർ (കാറ്റഗറി നമ്പർ 517/2021) തസ്തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം 21 ന് രാവിലെ 8 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും നടത്തും. ഫോൺ: 0471 2546434.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർക്‌ഷോപ്പ് ഇൻസ്ട്രക്ടർ/ഡെമോൺസ്‌ട്രേറ്റർ ഇൻ ഓട്ടോമൊബൈൽ എൻജിനിയറിംഗ് (കാറ്റഗറി നമ്പർ 294/2021) തസ്തികയിലേക്ക് 21, 22, 23 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546441.
കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്‌കൃതം) (കാറ്റഗറി നമ്പർ 705/2022) തസ്തികയിലേക്ക് 21, 22, 23 തീയതികളിൽ പി.എസ്.സി കണ്ണൂർ ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ ജൂനിയർ മാനേജർ (ക്വാളിറ്റി അഷ്വറൻസ്) (കാറ്റഗറി നമ്പർ 346/2021) തസ്തികയിലേക്ക് 22, 23 തീയതികളിൽ രാവിലെ 9.30നും ഉച്ചയ്ക്ക് 12നും പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ഒ.എം.ആർ പരീക്ഷ
ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ലബോറട്ടറി അറ്റൻഡർ (കാറ്റഗറി നമ്പർ 598/2022) തസ്തികയിലേക്ക് 22 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |