കൊച്ചി: ആഗോള മേഖലയുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരി വിപണി ഇന്നലെ ശക്തമായി തിരിച്ചുകയറി. മുഖ്യ സൂചികയായ സെൻസെക്സ് 819.16 പോയിന്റ് നേട്ടത്താേടെ 79,75.67ലും നിഫ്റ്റി 250.5 പോയിന്റ് വർദ്ധിച്ച് 24,367.5ലും വ്യാപാരം അവസാനിച്ചു. കോൾ ഇന്ത്യ, അദാനി പോർട്ട്സ്, പവർ ഗ്രിഡ്, സിപ്ള, വിപ്രോ എന്നിവയാണ് ഇന്നലെ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. ചെറുകിട, ഇടത്തരം ഓഹരികളിലും മികച്ച വാങ്ങൽ താത്പര്യം ദൃശ്യമായി.
ട അമേരിക്കയിലെ ഫെഡറൽ റിസർവ് പലിശ നിരക്ക് കുത്തനെ കുറയ്ക്കുമെന്ന പ്രതീക്ഷകളും ജപ്പാനിലെ യെന്നിന്റെ മൂല്യയിടിവും വിപണിക്ക് ഗുണമായി. പശ്ചിമേഷ്യയിലെ സംഘർഷ സാദ്ധ്യതകൾ മങ്ങിയതും നിക്ഷേപകർക്ക് ആവേശം പകർന്നു.
എൻ.എസ്.ഇ നിക്ഷേപകർ 10 കോടി
കൊച്ചി: നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിൽ (എൻ.എസ്.ഇ) രജിസ്റ്റർ ചെയ്ത നിക്ഷേപകരുടെ എണ്ണം പത്തു കോടി കവിഞ്ഞു. ഉപഭോക്താക്കൾക്ക് ഒന്നിലേറെ ട്രേഡിംഗ് രജിസ്ട്രേഷൻ നടത്താനാവുന്നതിനാൽ ഇതുവരെയുള്ള ആകെ ക്ലൈന്റ് രജിസ്ട്രേഷൻ 19 കോടിയിലെത്തി.
എൻ.എസ്.ഇയിലെ നിക്ഷേപക രജിസ്ട്രേഷൻ വർധിച്ചു വരുന്ന പ്രവണതയാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി ദൃശ്യമാകുന്നത്. പ്രവർത്തനമാരംഭിച്ച് 14 വർഷങ്ങൾ കൊണ്ടാണ് എക്സ്ചേഞ്ചിലെ നിക്ഷേപക രജിസ്ട്രേഷൻ ഒരു കോടിയിലെത്തിയത്. 2021 മാർച്ചിൽ 25 വർഷത്തിനിടെയാണ് നാല് കോടി രജിസ്ട്രേഷൻ ഉണ്ടായത്. തുടർന്നുള്ള ഓരോ കോടി രജിസ്ട്രേഷനും ശരാശരി 67 മാസങ്ങളിൽ കൈവരിക്കാനായത്.
പ്രതിദിനം ശരാശരി 50,000 മുതൽ 78,000 വരെ പുതിയ രജിസ്ട്രേഷനാണ് ഇപ്പോൾ നടക്കുന്നത്. ഡിജിറ്റലൈസേഷൻ, നിക്ഷേപ അവബോധം, എല്ലാവരേയും സാമ്പത്തിക സേവനങ്ങളിൽ ഉൾപ്പെടുത്താനുള്ള നീക്കങ്ങൾ തുടങ്ങിയ നടപടികൾ പുതിയ നിക്ഷേപകരുടെ കടന്നു വരവ് വേഗത്തിലാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |