ജയിംസ് കാമറൂണിന്റെ ചലച്ചിത്ര ഫ്രാഞ്ചെസി അവതാർ മൂന്നാം ഭാഗം പ്രഖ്യാപിച്ചു. അവതാർ : ഫയർ ആൻഡ് ആഷ് എന്നാണ് മൂന്നാം ഭാഗത്തിന്റെ പേര്. കാലിഫോർണിയയിലെ ഡി 23 എക്സ്പോയിലാണ് സംവിധായകൻ ജെയിംസ് കാമറൂൺ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. 2022 ൽ ഇറങ്ങിയ അവതാർ വേ ഒഫ് വാട്ടർ സിനിമയുടെ തുടർച്ചയായി എത്തുന്ന ചിത്രം 2025 ഡിസംബർ 19ന് റിലീസ് ചെയ്യും. അവതാർ സിനിമയിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സോ സാൽഡാനയും സാംവർത്തിംഗ്ടണും പ്രഖ്യാപന വേളയിൽ സന്നിഹിതരായിരുന്നു. തീജ്വാലകൾക്ക് മുകളിലൂടെ നൃത്തം ചെയ്യുന്ന സൽഡാനയുടെ കഥാപാത്രമായ നെയ്ത്തിരിയുടെ ചിത്രം ഉൾപ്പെടെ സിനിമയിൽ നിന്നുള്ള കൺസെപ്റ്റ് ആർട്ട് ചടങ്ങിൽ കാമറൂൺ അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |