കോട്ടയം: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് ജില്ലയിലെ 17 പൊലീസ് ഉദ്യോഗസ്ഥർ അർഹരായി. സംസ്ഥാന പൊലീസ് സേനയിലെ ഉദ്യോഗസ്ഥർക്ക് അവരുടെ സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിൽ മുഖ്യമന്ത്രി നൽകുന്ന പുരസ്കാരമാണ് പൊലീസ് മെഡൽ. എ.എസ് അൻസൽ (എസ്.എച്ച്.ഒ ഏറ്റുമാനൂർ), റിച്ചാർഡ് വർഗീസ് (എസ്.എച്ച്.ഒ പാമ്പാടി), മുഹമ്മദ് ഭൂട്ടോ (എസ്.ഐ സ്പെഷ്യൽ ബ്രാഞ്ച്), വി.ടി സാബു (എസ്.ഐ സ്പെഷ്യൽ ബ്രാഞ്ച്), ജോർജ് വി.ജോൺ (എസ്.ഐ വാകത്താനം ), വി.എൻ പ്രദീപ് (എ.എസ്.ഐ മണിമല ), ടിജുമോൻ എൻ.തോമസ് (എ.എസ്.ഐ ഡി.സി.ആർ.ബി കോട്ടയം ), വി.എസ് ശ്രീകുമാർ (എ.എസ്.ഐ വൈക്കം ഡി.വൈ.എസ്.പി ഓഫീസ്), എൻ.ആർ പ്രദീപ് (എ.എസ്.ഐ നർക്കോട്ടിക് സെൽ കോട്ടയം ), എ.കെ രാജേഷ് കുമാർ (എ.എസ്.ഐ നർക്കോട്ടിക് സെൽ കോട്ടയം ), പി.സി ബിനോജ് (എസ്.സി.പി.ഒ പാലാ പി.എസ് ), കെ.ആർ ബൈജു (നർക്കോട്ടിക് സെൽ കോട്ടയം), വിഷ്ണു വിജയദാസ് (നർക്കോട്ടിക് സെൽ കോട്ടയം), ആർ.രാഗേഷ് (നർക്കോട്ടിക് സെൽ കോട്ടയം), വി.കെ അനീഷ് (സി.പി.ഒ ഏറ്റുമാനൂർ പി.എസ് ), വി.ബി അമ്പിളി (വനിതാ സെൽ കോട്ടയം ), എം.പി അനീഷ് (ഡ്രൈവർ എസ്.സി.പി.ഒ നർക്കോട്ടിക് സെൽ കോട്ടയം) എന്നിവരാണ് മെഡലിന് അർഹരായത്. മെഡൽ ലഭിച്ച ജില്ലയിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |