SignIn
Kerala Kaumudi Online
Saturday, 19 October 2024 3.36 AM IST

അയോദ്ധ്യ രാം ലല്ല ശിൽപി അരുൺ യോഗിരാജിനും കുടുംബത്തിനും അമേരിക്ക വിസ നിഷേധിച്ചു

Increase Font Size Decrease Font Size Print Page
arun

ന്യൂഡൽഹി: അയോദ്ധ്യ രാം ലല്ല ശിൽപി അരുൺ യോഗിരാജിനും കുടുംബത്തിനും അമേരിക്ക വിസ നഷേധിച്ചതായി റിപ്പോർട്ടുകൾ. വിർജീനിയയിലെ റിച്ച്മണ്ടിൽ നടക്കുന്ന വേൾഡ് കന്നഡ കോൺഫറൻസ് 2024 പരിപാടിയിൽ പങ്കെടുക്കാൻ അവർ വിസയ്ക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇത് നിഷേധിക്കുകയായിരുന്നുവെന്നാണ് വിവരം.

എന്തുകൊണ്ടാണ് അപേക്ഷ നിരസിച്ചതെന്നതിന് യുഎസ് എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല. വിസ നിഷേധിച്ചതിൽ അരുൺ യോഗിരാജും കുടുംബവും നിരാശ പ്രകടിപ്പിച്ചു. മൈസൂരു സ്വദേശിയാണ് അരുൺ യോഗിരാജ്. കൂടാതെ അഞ്ചാം തലമുറയിലെ ശിൽപികളുടെ കുടുംബത്തിൽ നിന്നുള്ളയാളുമാണ്.

മൈസൂർ സർവകലാശാലയിൽ നിന്ന് എംബിഎ നേടിയ അരുൺ യോഗിരാജ് ഒരു സ്വകാര്യ കമ്പനിയുടെ എച്ച് ആർ വിഭാഗത്തിൽ ആറുമാസം പരിശീലനം നേടിയിരുന്നു. എന്നാൽ പിന്നീട് സ്വകാര്യ മേഖലയിലെ ജോലി ഉപേക്ഷിച്ച് കുടുംബ പാരമ്പര്യവുമായി മുന്നോട്ട് പോയി. ഇതിനിടെയാണ് രാം ലല്ലയുടെ ശിൽപം ചെയ്യുന്നത്.

അഞ്ച് വയസുള്ള രാമന്റെ വിഗ്രഹമായ രാം ലല്ല (ബാലനായ രാമൻ) ആണ് അയോദ്ധ്യയിലെ പ്രധാന ആരാധനാമൂർത്തി. 51 ഇഞ്ച് ആണ് വിഗ്രഹത്തിന്റെ ഉയരം. 150 - 200 കിലോ ഭാരം. ക്ഷേത്രസമുച്ചയത്തിന്റെ താഴത്തെ നിലയിലെ ഗർഭഗൃഹത്തിലാണ് (ശ്രീകോവിൽ) രാംലല്ലയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിലായിരുന്നു അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.