SignIn
Kerala Kaumudi Online
Sunday, 20 October 2024 3.18 AM IST

എൻ.ജി.ഒ യൂണിയൻ പ്രകടനം നടത്തി

Increase Font Size Decrease Font Size Print Page
ngo

തൊടുപുഴ: ജോലിഭാരത്തിനനുസരിച്ച് അറ്റൻഡന്റ്, നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികകൾ സൃഷ്ടിക്കുക, ഒഴിഞ്ഞ് കിടക്കുന്ന ഗ്രേഡ്- 1, ഗ്രേഡ്- 2, നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികകളിൽ ഉടൻ പ്രമോഷൻ നടത്തുക, അന്തർ ജില്ലാ സ്ഥലംമാറ്റത്തിലെ തടസ്സങ്ങൾ ഒഴിവാക്കുക, യൂണിഫോം അലവൻസ് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ ഡി.എം.ഒ, മെഡിക്കൽ കോളേജ്, ജില്ലാ താലൂക്ക് ആശുപത്രികൾക്ക് മുന്നിൽ പ്രകടനം നടത്തി. ജില്ലാ മെഡിക്കൽ ഓഫീസിന് മുന്നിലും മെഡിക്കൽ കോളേജിന് മുന്നിലും നടന്ന പ്രക്ഷോഭം എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങൾ കെ.എസ്. ജാഫർഖാൻ, സജിമോൻ ടി. മാത്യു, ഏരിയാ സെക്രട്ടറി അനീഷ് ജോർജ്, ജില്ലാ കമ്മിറ്റിയംഗം പി.എസ്. അജിത എന്നിവർ പ്രസംഗിച്ചു. തൊടുപുഴ ജില്ലാ ആശുപത്രിയിൽ നടന്ന പ്രക്ഷോഭം എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ.കെ. പ്രസുഭകുമാർ ഉദ്ഘാടനം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, NGO
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.