ഹരിപ്പാട്: ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ "ഇഡിംബപൂജ - തൈപ്പൂയം കാവടി” കഥകളി ഇന്ന് രാത്രി 7ന് നടക്കും. പുരാണകഥാ ഗവേഷകനായ ഡോ. വൈരശ്ശേരി വാമനൻ നമ്പൂതിരിയാണ് രചനയും സംവിധാനവും. കലാമണ്ഡലം കലാകാരന്മാരായ അനിൽകുമാർ, പ്രശാന്ത്, വിശാഖ്, പൻമന രാജശേഖരൻ, ജിഷ്ണു രവി, വിഷ്ണു മോൻ എന്നിവരും ഡോ. ചന്ദ്രമന നാരായണൻ നമ്പൂതിരി, ഹരിപ്പാട് ബാലകൃഷ്ണൻ, വാരണാസി മധു, കുമാരി ശ്രേയ മഹേഷ് തുടങ്ങിയവരും വേഷം അണിയും. കലാമണ്ഡലം തകഴി സജീവൻ, സദനം പ്രേമൻ, അഡ്വ. നിധിൻ നാരായൻ എന്നിവർ സംഗീതവും, കലാമണ്ഡലം അച്യുതവാര്യർ, കലാഭാരതി മുരളി എന്നിവർ മേളം നൽകും. ഏവൂർ കണ്ണമ്പള്ളി കഥകളി യോഗം ചമയം ഒരുക്കും. ഡോ. വൈരശ്ശേരി വാമനൻ നമ്പൂതിരി രചനയും സംവിധാനവും നിർവ്വഹിക്കുന്ന പൂർണിമ ശ്രേണിയിൽപ്പെട്ട അഞ്ചാമത്തെ നാട്യചതുഷ്ടയം ആട്ടക്കഥാ രംഗാവിഷ്കാരമാണ് "ഇഡിംബപൂജ - തൈപ്പൂയം കഥകളി". ചടങ്ങിൽ കഥകളി സംഗീതജ്ഞൻ കലാമണ്ഡലം തകഴി സജീവന് "നാട്യചതുഷ്ടയം നാദപൂർണിമ" പുരസ്കാരം നൽകി ആദരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |