തിരുവനന്തപുരം: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി.ഡി.സി.സി അങ്കണത്തിൽ സേവാദൾ ഭടന്മാരുടെയും നിരവധി നേതാക്കളുടെയും സാന്നിദ്ധ്യത്തിൽ ഡി.സി.സി പ്രസിഡന്റ് പാലോട് രവി ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി.മധുരപലഹാരം വിതരണം ചെയ്തു.എം.എ.വാഹീദ്, വി.എസ്.ഹരീന്ദ്രനാഥ്, ചെമ്പഴന്തി അനിൽ, ആനാട് ജയൻ, കെ.എസ്.ഗോപകുമാർ, കടകംപള്ളി ഹരിദാസ്, വി.ആർ.പ്രതാപൻ, എം.ശ്രീകണ്ഠൻ നായർ, കൈമനം പ്രഭാകരൻ, പാളയം ഉദയൻ, വാഴോട്ടുകോണം ചന്ദ്രശേഖരൻ, കൊഞ്ചിറവിള വിനോദ്, നദീറ സുരേഷ്, ആർ.ഹരികുമാർ, ജോർജ് ലൂയീസ് എന്നിവർ പങ്കെടുത്തു.എല്ലാ വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെയും ബ്ലോക്ക് മണ്ഡലം കമ്മിറ്റികളുടെയും ആഭിമുഖ്യത്തിലും ദേശീയപതാക ഉയർത്തി മധുരം വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |