കൊല്ലം: ശ്രീനാരായണ ഗുരുദേവന്റെ 170-ാം മഹാജയന്തിയോടനുബന്ധിച്ച് ചിങ്ങം 1ന് പതാക ദിനമായി ആചരിക്കണമെന്ന എസ്.എൻ.ഡി.പി യോഗത്തിന്റെ നിർദ്ദേശപ്രകാരം കൊല്ലം യൂണിയൻ ഓഫീസിൽ ഇന്ന് യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ പതാക ഉയർത്തും. രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ, യോഗം കൗൺസിലർ പി.സുന്ദരൻ, യോഗം ബോർഡ് അംഗങ്ങൾ, യൂണിയൻ കൗൺസിൽ അംഗങ്ങൾ, വനിതാസംഘം, യൂത്ത്മൂവ്മെന്റ് ഭാരവാഹികൾ, ട്രസ്റ്റ് ബോർഡ് അംഗങ്ങൾ, ശ്രീനാരായണ എംപ്ലോയീസ് ഫോറം, ശ്രീനാരായണ ഗുരു എംപ്ലോയീസ് കൗൺസിൽ, ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ, സൈബർസേന, ശാഖ, മൈക്രോ ക്രെഡിറ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. എല്ലാ ശാഖായോഗങ്ങളിലും ശ്രീനാരായണ ഭവനങ്ങളിലും സ്ഥാപനങ്ങളിലും ഇന്ന് പതാക ഉയർത്തണമെന്ന് യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |