SignIn
Kerala Kaumudi Online
Sunday, 20 October 2024 1.41 PM IST

ബസുകൾ ഉരസിപ്പിച്ച് ഡ്രൈവർ‌മാർ

Increase Font Size Decrease Font Size Print Page

കൊല്ലം: സമയ തർക്കത്തെ ചൊല്ലി താലൂക്ക് കച്ചേരി ജംഗ്‌ഷനിൽ സ്വകാര്യ ബസുകൾ പരസ്‌‌പരം ഉരസിപ്പിച്ച് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. ഇന്നലെ രാവിലെ 8.30 ഓടെയായിരുന്നു സംഭവം. ഇളമ്പള്ളൂരിൽ നിന്ന് ചവറ ഭാഗത്തേക്ക് സർവീസ് നടത്തുന്ന എ.കെ.ആർ ബസും പ്രാക്കുളം - മങ്ങാട് റൂട്ടിലെ അർച്ചന മോട്ടേഴ്‌സുമാണ് യാത്രക്കാരുടെ ജീവന് വില കൽപ്പിക്കാതെ ഒരേദിശയിൽ പരസ്‌പരം ഉരസിപ്പിച്ച് പകപോക്കിയത്. ഇരു വാഹനങ്ങളിലും സൈഡ് സീറ്റുകളിലിരുന്ന യാത്രക്കാർ നിലവിളിച്ചതോടെ നാട്ടുകാർ കൂടുകയും ജീവനക്കാർ ബസുകൾ ഉപേക്ഷിച്ച് കടക്കുകയുമായിരുന്നു. ട്രാഫിക് പൊലീസെത്തി ബസുകൾ കൊല്ലം ഈസ്‌‌റ്റ് പൊലീസ് സ്‌‌റ്റേഷനിലേക്ക് മാറ്റി. ഇരു ബസുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു മോട്ടോർ വാഹന വകുപ്പും പൊലീസും ഫലപ്രദമായി നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ളവർ ഈ രംഗത്ത് നിരവധിയാണെന്നും സൂചനയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.